സേവനങ്ങൾ

ഏകജാലക ക്ലിയറൻസ് ബോർഡ്

സംരംഭങ്ങൾക്ക് വിവിധ വകുപ്പുകളിൽ നിന്നും ആവശ്യമായ ലൈസൻസുകൾ, ക്ലിയറൻസുകൾ അനുമതികൾ എന്നിവ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ജില്ലാ കലക്ടർ ചെയർമാനും, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ഈ കമ്മിറ്റി സഹായിക്കുന്നു.

പ്രശ്ന പരിഹാരത്തിനുളള കമ്മിറ്റികൾ

എസ്. എം. ഇ എംപവേർഡ് കമ്മിറ്റി, ഡിസ്ട്രിക്ട് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കമ്മിറ്റി.

വ്യവസായ എസ്റ്റേറ്റുകൾ

സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലം/ കെട്ടിടം എന്നിവ ലഭ്യതയ്ക്കനുസരിച്ച് വ്യവസായ വികസന പ്ലോട്ടുകൾ, ഏരിയകൾ, മിനി വ്യവസായ എസ്റ്റേറ്റുകൾ എന്നിവയിൽ അനുവദിച്ച് നൽകുന്നു.

മിനി ബിസിനസ്സ് ഇൻകുബേഷൻ സെന്റർ

സംരംഭകർക്കാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ, ബിസിനസ്സ് ആശയങ്ങൾ എന്നിവയും ആവശ്യമായ സഹായങ്ങളും നൽകുന്നു. മിനി ബിസിനസ്സ് ഇൻകുബേഷൻ സെന്റർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നു.

വ്യവസായ കേരളം

സംരംഭങ്ങൾ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടു പോകുന്നതിനും സംരംഭകരെ പര്യാപ്തമാക്കുന്ന തരത്തിലുളള ലേഖനങ്ങൾ, വാർത്തകൾ പരസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വ്യവസായ വാണിജ്യ വകുപ്പ് വ്യവസായ കേരളം പ്രസിദ്ധീകരിക്കുന്നു. ഒറ്റ പ്രതി വില 30/- രൂപ. ഒരു വർഷത്തേക്ക് 300/- രൂപ.

പരിശീലന പരിപാടികൾ

സംരംഭകത്വ വികസന പരിശീലനം (15 ദിവസം, ഇൻവെസ്റ്റേഴ്സ് മീറ്റ് (ഒരു ദിവസം)), ടെക്നോളജി ക്ലിനിക് (2 ദിവസം), ടെക്നോളജി മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം (20 ദിവസം), സംരംഭകത്വ ബോധവതക്കരണ പരിപാടി (1 ദിവസം).

വ്യവസായ സഹകരണ സംഘങ്ങൾ

കൈത്തറി സംഘങ്ങളും പൊതു വ്യവസായ സംഘങ്ങളും വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നു. സംഘങ്ങളുടെ വികസനത്തിനും പുരോഗതിക്കും വേണ്ടിയുളള വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു.

എം. എസ്. എം. ഇ അവാർഡ്

മികച്ച വ്യവസായ സംരംഭത്തെ കണ്ടെത്തി ജില്ലാ തലത്തിലും സംസ്ഥാനതലത്തിലുമായി അവാർഡുകൾ നൽകുന്നു.

പൊതു വിഭാഗത്തിന് 1,00,000 രൂപ സംസ്ഥാനതലത്തിലും, 50,000 രൂപ ജില്ലാതലത്തിലും അവാർഡ് തുകയായി ലഭിക്കുന്നു.

വനിത വിഭാഗത്തിന് 50,000 രൂപ സംസ്ഥാനതലത്തിലും, 25,000 രൂപ ജില്ലാതലത്തിലും അവാർഡ് തുകയായി ലഭിക്കുന്നു.

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 50,000 രൂപ സംസ്ഥാനതലത്തിലും, 25,000 രൂപ ജില്ലാതലത്തിലും അവാർഡ് തുകയായി ലഭിക്കുന്നു.

സംരംഭക സ്വയം സഹായ കേന്ദ്രം (കിയോസ്കുകൾ)

സംരംഭകർക്ക് ഓൺലൈനായുളള അപേക്ഷകളും രജിസ്ട്രേഷനുകളും സൗജന്യമായി ചെയ്യുന്നതിന് എല്ലാ താലൂക്ക് വ്യവസായ ഓഫീസുകളിലും കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഉദ്യോഗ് ആധാർ

പ്രവർത്തനം ആരംഭിച്ച എല്ലാത്തരം സംരംഭങ്ങളും www.udyogaadhaar.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.