ഞങ്ങളേക്കുറിച്ച്

കണ്ണൂർ ജില്ലയിലെ നവസംരംഭകർക്കും നിലവിലുള്ള സംരംഭകർക്കും വേണ്ടി ആവശ്യമായ രജിസ്ട്രേഷൻ, വിവിധ സേവന പദ്ധതികൾ എന്നിവ നടപ്പിലാക്കുന്നത് ജില്ലാ വ്യവസായ കേന്ദ്രം മുഖേനയാണ്.

1978ൽ കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

ചെറു, ചെറുകിട, കുടിൽ, ഗ്രാമ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ആവശ്യമായ എല്ലാ സേവനങ്ങളും സൗകര്യങ്ങളും ഒരിടത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ സിവിൽ സ്റ്റേഷനിലാണ് സ്ഥിതി ചെയ്യുന്നത്.

photo 1 photo 2 photo 3